വാഹനം സർവീസ് ചെയ്യുമ്പോൾ വഞ്ചിക്കപ്പെടുന്ന ചില കാര്യങ്ങൾ
1.എയർ ഫിൽറ്റർ:-
നമ്മൾ വാഹനം സർവീസ് ചെയ്യുമ്പോൾ സർവീസ് സെന്ററിൽ ഉള്ളവർ നിർബന്ധമായും മാറുന്ന ഒന്നാണ് എയർ ഫിൽറ്റർ.
എന്നാൽ എയർ ഫിൽറ്റർ അങ്ങനെ തുടർച്ചയായി മാറേണ്ടുന്ന ഒന്നല്ല,ഒരു നല്ല എയർ ഫിൽറ്റർ 5000km മുതൽ 15000km വരെ ഉപയോഗക്കാവുന്ന ഒന്നാണ്,അതിനാൽ വണ്ടി സർവീസ് നു കൊടുക്കുമ്പോൾ നിർബന്ധമായും പറയുക എയർ ഫിൽറ്റർ മാറാറായിട്ടില്ല എന്ന്.ഒരു ഹാച്ച്ബാക്കിന്റെ എയർ ഫിൽറ്ററിനു 500 രൂപയിൽ താഴയേ വില വരുന്നുള്ളു.
എന്നാൽ എയർ ഫിൽറ്റർ കമ്പനി ചേഞ്ച് ചെയ്തു പുതിയത് വെച്ച് എന്ന് പറഞ്ഞാൽ 100 ശതമാനം ഉറപ്പു വരുത്തുക ബില്ലിൽ മാത്രമല്ല വാഹനത്തിൽ എയർ ഫിൽറ്റർ മാറി എന്നത് .
വാഹനത്തിൽ വെളുത്ത പുക കണ്ടു തുടങ്ങിയാൽ ഒരു പക്ഷെ എയർ ഫിൽറ്റർ കുഴപ്പം കൊണ്ടും ആകാം,എഞ്ചിനിലേക്കുള്ള എയർ ബ്ലോക്ക് ആകുമ്പോളാണ് വാഹനത്തിൽ വെളുത്ത പുക കണ്ടു വരുന്നത്
2.ഓയിൽ ചേഞ്ച്:-
എല്ലാ വാഹന ഉടമകളും ഒരേ പോലെ അല്ല വാഹനം ഉപയോഗിക്കുന്നത്,ചിലർ മാസത്തിൽ 1000km ആണ് ഓടുന്നത് എങ്കിൽ മറ്റു ചിലർ വർഷത്തിൽ ആയിരിക്കാം 1000km ഓടുന്നത് ,ഓട്ടം കുറവുള്ള വാഹനത്തിൽ ഓയിൽ ചേഞ്ച് ചെയ്യേണ്ട ആവിശ്യമില്ല,വാഹനം സെർവിസിന് കൊടുക്കുമ്പോൾ സർവീസ് സെന്റർ ഉള്ളവർ കിലോമീറ്ററിന് പുറമെ കാലാവധി ആണ് നോക്കുന്നത് ,അതിനാൽ അവർ ഓയിൽ ചേഞ്ച് ചെയ്തേക്കാം.
ഓയിൽ ചേഞ്ച് ചെയ്യണം എന്ന് തോന്നിയാൽ മാത്രം ഓയിൽ ചേഞ്ച് ചെയ്യുക,
കാർ ബോണറ്റ് തുറക്കുമ്പോൾ ഉള്ള മഞ്ഞ ലിവർ എടുത്തു നോക്കിയാൽ ഓയിൽ ചേഞ്ച് ചെയ്യാറായോ എന്ന് അറിയാവുന്നതാണ് ,ഓയിൽ ഒരുപാടു കറുത്തെങ്കിൽ നിർബന്ധമായും മാറുകയും വേണം
3.വാഹനം പെയിന്റ് പോവുകയോ ഇടിക്കുകയോ ചെയ്താൽ :-
വാഹനം ആക്സിഡന്റ് ആവുകയോ ചെറിയ രീതിയിൽ തട്ടുകയോ മറ്റോ ആയാൽ കഴിവതും പുറത്തു ഉള്ള സർവീസ് സെന്ററുകളിൽ റിപ്പർ ചെയ്യുക.
വാഹനത്തിന്റെ പെയിന്റ് പോയി ബോഡി ചളുങ്ങി അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചുരുങ്ങിയ ചിലവിൽ തന്നെ പുറത്തുള്ള സർവീസ് സെന്ററുകാർ റെഡി ആക്കി തരും.
പെയിന്റ് ന്റെയും ലേബർ ചാർജും മാത്രമേ ആകുന്നുള്ളു,വാഹനം ബോഡി ക്രാക്ക് ആയാൽ പോലും പൂട്ടി ഉപയോഗിച്ച് മനോഹരമായി തന്നെ റ ചെയ്യാവുന്നതാണ്,
ശ്രദ്ധിക്കുക ചെറിയ ഡാമേജുകൾക്കു വാഹനം ഷോറൂമിൽ കൊണ്ട് പോയാൽ ഓരോ സാധങ്ങൾക്കും ടാക്‌സ് അടക്കം നല്ല ഒരു തുക തന്നെ ആകും ,ഉദാഹരണം ഒരു ഹാച്ച്ബാക്കിന്റെ ബ്രേക്ക് ബൾബിനു 60rs ഓ മറ്റോ ആകുന്നുള്ളു എന്നാൽ ഇതിനു നമ്മൾ ഷോറൂമിനെ ആശ്രയിച്ചാൽ ലേബർ ചാർജ്+ടാക്‌സ് 90rs മുകളിൽ ആകുന്നതാണ്,
എന്നാൽ ഇൻഷുറൻസ് ക്ലെയിം ചെയ്തു വാഹനം റിപ്പർ ചെയ്യണമെന്നുണ്ടെങ്കിൽ ഷോറൂം കാരെ തന്നെ ആശ്രയിക്കുക ബമ്പർ ട്ടു ബമ്പർ ഇൻഷുറൻസ് ഉള്ള ഒരു വാഹനമാണെങ്കിൽ റിപ്പർ നു ഷോറൂം ഇൽ വണ്ടി കൊണ്ട് പോയാൽ അവർ തന്നെ എല്ലാം ചെയ്തു ശരിയാക്കുന്നതാണ്
4.വാഹനത്തിന്റെ എന്ത് സാധനം മാറിയാലും
മാറ്റിയ പഴയ സാധനം ചോദിച്ചു വാങ്ങുക:-
വാഹനത്തിന്റെ എന്ത് സാധനം മാറിയാലും
മാറ്റിയ പഴയ സാധനം ചോദിച്ചു വാങ്ങുകഅവർ സാധനം റീപ്ലേസ് ചെയ്തു എന്ന് 100 ശതമാനം ബോധ്യമാവുക.
ഉദാഹരണം നമ്മുടെ വാഹനത്തിന്റെ ബമ്പർ ഇലെ ഒരു ചെറിയ ക്രാക്ക് കാരണം നമ്മൾ അത് റീപ്ലേസ് ചെയ്തു എന്ന് കരുതുക ,
ആ ക്രാക്ക് ആയ പഴയ ബമ്പർ ചോദിച്ചു വാങ്ങുക,
ഇല്ലെങ്കിൽ ചെറിയ ക്രാക്കിനൊക്കെ പൂട്ടി ഉപയോഗിച്ച് മനസിലാവാത്ത രീതിയിൽ നല്ല വൃത്തിക്ക് റിപ്പർ ചെയ്യാവുന്നതാണ് ,അങ്ങനെയുള്ള ബമ്പറുകൾ ഒരു പക്ഷെ മറ്റൊരു വ്യക്തിക്ക് പുതിയ ബമ്പർ ആണെന്ന് പറഞ്ഞു വിറ്റേക്കാം .അങ്ങനെ ആകണമെന്നില്ല എന്തിരുന്നാലും പഴയ സാധനം ചോദിച്ചു വാങ്ങുക എയർ ഫിൽറ്റർ ആണേലും ബോഡി പാനൽ ആണേലും സ്പാർക് പ്ളഗ് ആണേലും സ്പാര്ക് ക്ലച്ച് ആണേലും മോട്ടോർ ആണേലും എന്താണെങ്കിലും
5.കഴിവതും സർവീസ് കഴിഞ്ഞു പകൽ സമയത്തു തന്നെ വാങ്ങുവാൻ ശ്രമിക്കുക:-
രാത്രിയിൽ വാഹനം സർവീസ് കഴിഞ്ഞു വാങ്ങിയാൽ സർവീസ് ഇൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അറിയുവാൻ സാധിക്കില്ല,
ഉദാഹരണം നമ്മൾ വാഹനം സെർവിസിന് കൊടുക്കുമ്പോൾ വാട്ടർ സർവീസ് ഉൾപ്പടെ ആയിരിക്കുമല്ലോ കൊടുക്കുന്നത് ,രാത്രി പോയി വാഹനമെടുത്താൽ വാഹനത്തിന്റെ അടിഭാഗം കഴുകിയിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കില്ല ,
ഫുൾ ബോഡി പോളിഷ് ഇന് കൊടുത്ത വണ്ടി ആണെങ്കിൽ എല്ലാ ഭാഗവും ഒരുപോലെ പോളിഷ് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കില്ല
കഴിവതും പകൽ സമയത്തു തന്നെ പോയി എല്ലാം കണ്ടു ബോധ്യപ്പെട്ടു വാഹനം വാങ്ങുക
The images given above are taken from google & other medias.All the opinions given above are from our personal opinion & it's not a sponsored blog.All the datas in this blog are from some automotive enthusiastic ,they got these datas through research & personal reviewing etc.
vrcartech@blogspot.com





Comments
Post a Comment