പെട്രോൾ വാഹനമോ ഡീസൽ വാഹനമോ?എന്ത് കൊണ്ട്?




പെട്രോൾ വാഹനമോ ഡീസൽ വാഹനമോ?എന്ത് കൊണ്ട്

                                   ബജറ്റ് കാർസിൽ താരതമ്യേന  ഡീസൽ  വാഹനങ്ങളെക്കാൾ വില കുറവാണു പെട്രോൾ വാഹനങ്ങൾക്ക്,ഡീസൽ കാർ കൂടുതൽ മൈലേജു൦,പെട്രോൾ കാർ  ഇൻസ്റ്റന്റ് റെസ്പോന്സും  പവറും ആണ് തരുന്നത് .
പല വാഹന ഉടമകളും പല രീതിയിൽ ആണ് വാഹനം ഉപയോഗിക്കുന്നത് ചിലർ ഒരു മാസം 1000km ഇനു  മുകളിൽ  ആരിക്കും വാഹനം ഓടിക്കുന്നത് ,എന്നാൽ മറ്റു ചിലർ ഒരു വര്ഷം കൊണ്ടായിരിക്കാം  1000km തികക്കുന്നതു .
മാസത്തിൽ 600km ഇന് മുകളിൽ ഓട്ടം ഉണ്ടെങ്കിൽ മാത്രം ഡീസൽ വണ്ടി ഉപയോഗിക്കുക.
സ്ഥിരമായി ഓട്ടം ഉള്ളവർക്കാണ് ഡീസൽ വണ്ടി ചേരുക.
പെട്രോൾ വാഹങ്ങൾക്കു ഡീസൽ വാഹനങ്ങളെ കാൾ  ശബ്ദം കുറവാണു ,
നിങ്ങൾ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ആസ്വദിച്ച് വാഹനമോടിക്കുന്ന ഒരു വെക്തി ആണെങ്കിൽ തീർച്ചയായും പെട്രോൾ വണ്ടി എടുക്കുക ,പെട്രോൾ വണ്ടി ഓടിക്കുമ്പോൾ ഉള്ള ഒരു ഡ്രൈവിംഗ് എക്സ്പീരിയൻസ് അല്ല ഡീസൽ വണ്ടിക്കു,ഡീസൽ വണ്ടി മുഖ്യമായും  ഇന്ധന ക്ഷമതായാണ് നോക്കുന്നത്
സർവീസ്:-
ഡീസൽ വണ്ടികൾക്ക് പെട്രോൾ വണ്ടികളേക്കാൾ  താരതമ്യേന സർവീസ് ചാർജ് കൂടുതലാണ് ,പെട്രോൾ വണ്ടിയെ അപേക്ഷിച്ചു ഡീസൽ വണ്ടികൾക്ക് പണി വരാൻ  സാധ്യത കൂടുതലാണ് .
ഡീസൽ വണ്ടികൾ വെള്ളത്തിൽ കൂടി പോയാൽ  എൻജിൻ പണി വരാ൯ സാധ്യത
കൂടുതലാണ് ,എന്ന് വെച്ചാൽ പെട്രോൾ വണ്ടി വെള്ളത്തിൽ കൂടി ഓടാ൦ എന്നല്ല പറയുന്നത് ,ഒരു അത്യാവിശ്യ സമയത്തു റോഡിൽ വെള്ളമാണെങ്കിൽ കാറിന്റെ ഫ്രന്റ് ഗ്രിൽ വരെ വെള്ളം കേറി എന്ന് കരുതുക,ഡീസൽ വണ്ടി പെട്രോൾ വണ്ടികളേക്കാൾ കൂടുതൽ  എയർ ആണ് വലിച്ചെടുക്കുന്നത് അതിനാൽ  എഞ്ചിനിലേക്കു പെട്ടെന്ന് തന്നെ വെള്ളം കയറാൻ സാധ്യത കൂടുതലാണ്
           













The images given above are taken from google & other medias.All the opinions given above are  from our personal opinion & it's not a sponsored blog.All the datas in this blog are from some automotive enthusiastic ,they got these datas through research  & personal reviewing etc.
                                                                                                vrcartech.blogspot.com
                                                                                                       @vr_cartech

Comments