പുതിയ കാർ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം




പുതിയ കാർ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം :

Budget:-

5  ലക്ഷം രൂപയ്ക്കു നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു കാർ കിട്ടുമെന്ന് കേട്ടാൽ അതിനു 5 ലക്ഷം തന്നെ ആകണമെന്നില്ല,5  ലക്ഷം ഒരു പക്ഷെ എക്സ്-ഷോറൂം വില ആയിരിക്കാം,ശ്രദ്ധിക്കുക 5  ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന ഒരു വാഹനത്തിനു റോഡ് ടാക്സും,ഇൻഷുറൻസും അടച്ചു വരുമ്പോ 60000രൂപ മുതൽ 1  ലക്ഷം രൂപ വരെ ആയേക്കാം.
ഇതിനു പുറമെ നിങ്ങൾക്കു എല്ലാ വർഷവും വണ്ടിയുടെ ഇൻഷുറൻസ് അടക്കുവാൻ പ്രാപ്തി ഉണ്ടെന്നു ഉറപ്പു വരുത്തുക.

First Priority:-

ഒരു കാറിൽ നിന്ന് നിങ്ങൾ എന്താണ് മുഖ്യമായും പ്രതീക്ഷിക്കുന്നത് എന്ന് നോക്കുക,

പവർ ആണോ പ്രാക്ടിക്കലിറ്റി ആണോ ബൂട്ട് സ്പേസ് ആണോ സീറ്റ് ആണോ  അങ്ങനെ 

 What type of Vehicle:- 

    നിങ്ങൾക്കു വേണ്ടുന്ന വാഹനമേതെന്നു തീരുമാനിക്കുക,ഹാച്ച്ബാക്ക് ആണോ സെഡാൻ ആണോ അങ്ങനെ.
5 ഇൽ കൂടുതൽ   ആളുകളുള്ള ഒരു കുടുംബം ആണെങ്കിൽ ഒരു 6 സീറ്റർ 7 സീറ്റർ  വാഹനമെടുക്കുവാൻ ശ്രമിക്കുക(എർട്ടിഗ,ട്രിബേർ,ഇന്നോവ ക്രിസ്റ്റ,ഈക്കോ,മറസോ,ഹെക്സ,.......) 4 പേരടങ്ങുന്ന കുടുംബമാണെങ്കിൽ നിങ്ങളുടെ ബഡ്ജറ്റും ഇഷ്ടവുമനുസരിച്ചു കാർ  എടുക്കുക 

Test Drive:-
ഏതു വാഹനവും മേടിക്കുന്നതിനു മുന്നേ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക,ഓരോരുത്തരുടെയും ഡ്രൈവിംഗ് രീതി പലതാണ്,കാറിൽ ഇരുന്നു നോക്കുക നിങ്ങൾക്കു കംഫോര്ട് ആണോ എന്ന്
നിങ്ങൾ ഉയരം കുറവുള്ള വെക്തി ആണെങ്കിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു നോക്കുക നിങ്ങൾക്കു വാഹനത്തിന്റെ എല്ലാ ഭാഗവും കാണുവാൻ സാധിക്കുന്നുണ്ടോ എന്നും മറ്റും।
നിങ്ങൾ ഉയരം കൂടുതൽ ഉള്ള വെക്തി ആയെങ്കിൽ ഹെഡ്‍റൂം നന്നായി ഉണ്ടോ എന്ന് നോക്കുക.

വാഹനം ഡ്രൈവ് ചെയ്തു നോക്കുക നിങ്ങൾക്കു കാർ ഡ്രൈവിംഗ് ആസ്വദിക്കാൻ പറ്റുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക 

Safety:-

വിലയും മൈലേജും മാത്രം നോക്കി വാഹനം വാങ്ങാതിരിക്കുക ,ഇന്ത്യൻ ഉപഭോക്താക്കൾ ഒരു വാഹനത്തിൽ മുഖ്യമായും നോക്കുന്നത് വില കുറവുണ്ടോ എന്നാണ് ,വില മാത്രം നോക്കി വാഹനം വാങ്ങുന്ന ശീലം നിർത്തുക,നിങ്ങൾ വാങ്ങിക്കുന്ന വാഹനത്തിൽ അത്യാവിശം സുരക്ഷാ ഉണ്ട് എന്ന് ഉറപ്പോയ വരുത്തുക(എയർ ബാഗ്)എന്നാൽ എയർബാഗ് ഉള്ളതുകൊണ്ട് മാത്രം ഒരു വാഹനം സുരക്ഷിതമാകുന്നില്ല ബിൽഡ് ക്വാളിറ്റിയും നോക്കുക.

Compare:-

നിങ്ങളുടെ ബജറ്റ് ഇൽ കിട്ടുന്ന വാഹനങ്ങളെ തമ്മിൽ കമ്പയർ ചെയ്യുക ,നിങ്ങൾ ഇടുന്ന വിലക്ക് കിട്ടുന്ന ഏറ്റവും നല്ല വാഹനമാണ് മേടിച്ചതു എന്ന് ഉറപ്പു വരുത്തുക।യൂട്യൂബ് പോലുള്ള മീഡിയ കളിൽ റിവ്യൂ നോക്കുക.

വാഹന സംബന്ധമായ എന്ത് സംശയവും ഞങ്ങൾക്ക് അറിയാവുന്ന രീതിയിൽ ഞങ്ങളും പരിഹരിക്കുന്നതാണ് ,വാഹന സംബന്ധമായ എന്ത് സംശയങ്ങൾക്കും മെയിൽ ചെയ്യുക  vrcartech@gmail.com തികച്ചും സൗജന്യമാണ് 

Resale Value:-

ആരും വാഹനം മേടിക്കുന്നതു വിൽക്കണം എന്ന ഉദ്ദേശത്തോടെ ആയിരിക്കില്ല,എന്നാൽ ഒരു അത്യാവിഷ ഘട്ടത്തിൽ  വിൽക്കേണ്ടി വന്നാൽ നല്ല റീസയിൽ വാല്യൂ ഉണ്ട് എന്ന് ഉറപ്പിക്കുക.

ഇനി BS6 വാഹനങ്ങളുടെ കാലമാണ് അതിനാൽ ഇനി മുതൽ വാഹനം മേടിക്കുന്നവർ BS6 വാഹനം മേടിക്കുവാൻ ശ്രദ്ധിക്കുക, പല വാഹന കമ്പനികളും BS6 വാഹനങ്ങൾ  ഇറക്കി തുടങ്ങിയിട്ടുണ്ട് 





The images given above are taken from google & other medias.All the opinions given above are  from our personal opinion & it's not a sponsored blog.All the datas in this blog are from some automotive enthusiastic ,they got these datas through research  & personal reviewing etc.
                                                                                                      vrcartech@blogspot.com

Comments